Saturday, November 24, 2018
Thursday, November 22, 2018
Tuesday, November 20, 2018
ഏകദിന നേതൃത്വക്യാമ്പ്
മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ഏകദിന നേതൃത്വക്യാമ്പിൽ വൊളൻറിയർമാർ പങ്കെടുത്തു. ശ്രീ. ബ്രഹ്മാനായകം മഹാദേവൻ ക്ലാസ്സിന് നേതൃത്വം നൽകി.
ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പൽ ഫാ,ജിയോ കല്ലടന്തിയിൽ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബേബി, പ്രോഗ്രാം ഓഫീസർ ശ്രീ.റസ്സൽ പ്രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ പ്രളയകാലത്ത് സേവനം നടത്തിയ വൊളൻറിയർമാരെ ആദരിച്ചു.
Friday, November 16, 2018
നേത്രപരിശോധനാ ക്യാമ്പ്.
ശ്രീകൃഷ്ണ ഹയർ
സെക്കന്ററി സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ 2018 നവംബർ
16 വെള്ളിയാഴ്ച്ച കാലത്ത്
10 മണി
മുതൽ 2 മണി
വരെ സൗജന്യ
നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര
പരിശോധന രംഗത്തെ പ്രഗത്ഭ സാന്നിധ്യമായ ഡോ. റാണി മേനോൻ ക്യാമ്പിന് നേതൃത്വം വഹിച്ചു.
•ഫാമിലി
ഹെൽത്ത് പ്രിവിലേജ് കാർഡ് (ആ
കാർഡുപയോഗിച്ചു 2
മാസക്കാലം കൺസൾട്ടിംഗ് സൗജന്യം)
•കൺസൾട്ടിംഗ് ഫീസ്
സൗജന്യം.
Friday, November 9, 2018
Monday, November 5, 2018
ആയുർവേദ ദിനാചരണം
ലോകായുർവ്വേദ ദിനത്തിൽ ഗുരുവായൂർ ദേവസ്വവും ആയി സഹകരിച്ചു ആയുർവേദ ബോധവത്കരണ സെമിനാറും പ്രശ്നോത്തരിയും നടന്നു.
ഗുരുവായൂർ ദേവസ്വം ഭരണസമിധി ചെയര്മാന് ശ്രീ. കെ. വി. മോഹൻദാസ് ഉദ്‌ഘാടനകർമ്മം നിർവഹിച്ചു. ഭരണസമിധി അംഗങ്ങളും അധ്യാപകരും സദസ്സിൽ സന്നിഹിതരായി. ഡോ. പി. കെ. പതിഭ, ഡോ. ശശികൈമൾ എന്നിവർ പ്രശ്നോത്തരിക്കു നേതൃത്വം നൽകി.
ഉപ-ജില്ലയിലെ 8 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.
Subscribe to:
Posts (Atom)