Friday, August 31, 2018

Handed Over Relief To Mala AEO

സ്കൂളിൽ കളക്ഷൻ സെന്റർ ആരംഭജിക്കുകയും. മാളയിലേക്കു വേണ്ട വസ്തുക്കൾ സംഭരിക്കുകയുംചെയ്തു. മാള AEO-ക്ക് സ്കൂൾ അസ്സെംബ്ലയിൽ വെച്ച് കൈമാറി.

Thursday, August 30, 2018

Volunteer Support at Railway Station For Flood Relief Activity

 റെയിൽവേ സ്റേറഷനിൽ ഇന്ന് ഡൽഹിയിൽ ഉള്ള മലയാളിസമാജം കൊടുത്തയച്ച ആറുലോറി(64 ടൺ) സാധനങ്ങൾ നമ്മുടെ കുട്ടികളും ശ്രീകൃഷ്ണ കോളജിലെ കുട്ടികളും കൂടി കയറ്റിഅയച്ചു. PAC അംഗങ്ങൾ, താലൂക് ജീവനക്കാർ, റെയിൽവേ തൊഴിലാളികൾ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.







Tuesday, August 28, 2018

Volunteer Support at NSS Relief Camps

വലപ്പാട് നടക്കുന്ന എൻ.എസ്.എസ്. ജില്ലാതല ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലേക്ക് കുന്നംകുളം ക്ലസ്റ്ററിലെ മറ്റു സ്കൂളികൾക്കു ഒപ്പം  വൊളൻറ്റിയർമാരും പി. ഒ.യും എത്തി.




Sunday, August 19, 2018

Necessary Supply at Manathala Rescue Camp


ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി അധ്യാപകരും വിദ്യാർത്ഥികളും എത്തി. സ്കൂളിന്റെ പരിസരവാസികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമായി സംഭരിച്ച ഭക്ഷ്യവസ്തുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ മുതലായവയാണ് എത്തിച്ചത്. മണത്തല സ്കൂളുമായി ബന്ധപ്പെട്ട് വേണ്ട വസ്തുക്കളുടെ വിവരം എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ശേഖരിച്ചിരുന്നു.
ചാവക്കാട് നഗരസഭയുടെ കീഴിലുള്ള _ഏഴ്_ ക്യാമ്പുകളിലായി 1700-ൽ പരം ആളുകൾ കഴിയുന്നുണ്ട്. മണത്തല സ്കൂളിൽ മാത്രമായി 450-ൽ അധികം ആളുകൾ ആണ് അഭയം തേടിയിരിക്കുന്നത്. സമാഹരിച്ച വിഭവങ്ങൾ മണത്തല ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പ് ഓഫീസർക്ക് കൈമാറി.


Wednesday, August 15, 2018

Independence Day 2018

ഒന്നാം വർഷ വൊളൻറ്റിയർമാർ നഗരസഭയിലും ഗുരുവായൂർ ലൈബ്രറി ഹാളിലും കൊടിഉയർത്തി. അതേ സമയം രണ്ടാം വർഷ വൊളൻറ്റിയർമാർ സ്കൂളിൽ കൊടിഉയർത്തി.

Buddy Pair Training

ഇ-സാക്ഷരതയുടെ ഭാഗമായി 3 വോളന്റിയർമാർ - ജിജിത്ത്, ഹരീഷ്, ഫവാസ് - തൃശൂർ മാർത്തോമാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ശ്രീകൃഷ്ണ സ്കൂളിനെ പ്രതിനിതീകരിച്ചു പങ്കെടുത്തു.




Friday, August 10, 2018

Flood Relief - Necessary Supply

ചാവക്കാട് സ്കൂളിലെ എൻ. എസ്. എസ് സംഭരണ കേന്ദ്രത്തിൽ സാധനങ്ങൾ എത്തിച്ചു.