ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി അധ്യാപകരും വിദ്യാർത്ഥികളും എത്തി. സ്കൂളിന്റെ പരിസരവാസികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമായി സംഭരിച്ച ഭക്ഷ്യവസ്തുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ മുതലായവയാണ് എത്തിച്ചത്. മണത്തല സ്കൂളുമായി ബന്ധപ്പെട്ട് വേണ്ട വസ്തുക്കളുടെ വിവരം എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ശേഖരിച്ചിരുന്നു.
ചാവക്കാട് നഗരസഭയുടെ കീഴിലുള്ള _ഏഴ്_ ക്യാമ്പുകളിലായി 1700-ൽ പരം ആളുകൾ കഴിയുന്നുണ്ട്. മണത്തല സ്കൂളിൽ മാത്രമായി 450-ൽ അധികം ആളുകൾ ആണ് അഭയം തേടിയിരിക്കുന്നത്. സമാഹരിച്ച വിഭവങ്ങൾ മണത്തല ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പ് ഓഫീസർക്ക് കൈമാറി.
No comments:
Post a Comment