Thursday, May 7, 2020

കോവിഡ് കാലത്തെ കൈ സഹായം

 ലോകമെമ്പാടുമുള്ള ജനത കോവിഡ് എന്ന മഹാമാരിയെ ചെറുത്തു തോല്പിക്കുമ്പോൾ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ വോളന്റീർമാർ അവരുടെ സേവനമനോഭാവം കൈവിടുന്നില്ല. മാസ്ക് നിർമാണവും,സാനിറ്റിസിർ നിർമാണവുമായി അവർ എന്നും ലോകത്തിന് കൈത്താങ്ങാകുന്നു.

ജില്ലാ കലോത്സവം

 ജില്ലാ കലോത്സവത്തിന് ശ്രീ  ഹയർ സെക്കന്ററി സ്കൂൾ ആദിദേയത്വം വഹിച്ചു. 4 ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 100 വോളന്റീർമാരും  സേവനം അനുഷ്ടിച്ചു. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും NSS  സ്റ്റാൾ ആരംഭിക്കുകയും ചെയ്തു. തുണി സഞ്ചി, പേപ്പർ ബാഗുകൾ,പേപ്പർ പേന എന്നിവ നിർമിക്കുകയും അത് വിൽക്കുകയും ചെയ്തു. ഒപ്പം തന്നെ ലഘുഭക്ഷണശാലയും ഒരുക്കി.


Wednesday, October 23, 2019

നമുക്കൊപ്പം

വിവിധ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക് ആവശ്യവസ്തുക്കൾ ശേഖരിക്കുകയും അത് ചാവക്കാട് സ്കൂളിലെ ക്ലസ്റ്റർ തല കളക്ഷൻ സെന്ററിൽ  എത്തിക്കുകയും ചെയ്തു.








NATURE CAMP

തെന്മല SHENDURNEY WILDLIFE SANCTUARYയിൽ  വെച്ച് നടന്ന ത്രിദിന (8 ഓഗസ്റ്റ് 2019 മുതൽ 1O ഓഗസ്റ്റ് 2019 ) നേച്ചർ ക്യാമ്പിൽ +2 വോളന്റീർമാർ പങ്കെടുത്തു. നേച്ചർ വാക്കും, പക്ഷി നിരീക്ഷണവും, തെന്മല ഡാO സന്ദർശനവും വോളന്റീർമാർക് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങളായി . പ്രഗത്ഭ വ്യക്തികൾ ക്ലാസുകൾ നയിച്ചു .


Friday, August 16, 2019

മോഡൽ ഹരിതഗ്രാമം

NSS ക്ലസ്റ്റർതല മോഡൽ ഹരിതഗ്രാമം പദ്ധതി എൽ.എഫ്.സി.ജി.എച്.എസ്.എസിൽ വെച് ഉദഘാടനം നിർവഹിക്കപ്പെട്ടു. ഗുരുവായൂർ നിയോജക മണ്ഡലം MLA ശ്രി. അബ്ദുൽ ഖാദർ ഉദഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് കോർഡിനേറ്ററായ ബേബി ടീച്ചർ, PAC മെമ്പർ ശ്രി. ലിന്റോ വടക്കൻ, 11 യൂണിറ്റ് P.Oമാർ പങ്കെടുത്തു. മോഡൽ ഹരിതഗ്രാമത്തിലെ കുട്ടികൾക്കായി ട്യൂട്ടിഷൻ എടുത്തു നല്കാൻ ഞങ്ങൾ തീരുമാനിച്ചു.

നമുക്കൊപ്പം

തൃശൂർ അഡാപ്റ് സൊസൈറ്റിയുമായി സഹകരിച്  ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സങ്കടിപ്പിച്ച 'സൗഹൃദം' പരുപാടി ഗുരുവായൂർ ടൌൺ ഹാളിൽ വെച്ച 2019 ജൂലൈ 27നു  ഫാദർ ഡേവിസ് ചിറമ്മൽ അച്ഛൻ ഉദഘാടനം നിർവഹിച്ചു. എൻ എസ് എസ് വോളന്റീർസ് കുട്ടികളുമായി അടുത്ത് ഇടപ്പഴകുകയും അവരുടെ പരിമിതികളെ കുറിച് അറിവ് നേടുകയും ചെയ്തു.



Thursday, July 25, 2019

NSS VOLUNTEERS LEADERSHIP CAMP

ജൂലൈ 20 മുതൽ 22 വരെ നടന്ന എൻ എസ് എസ് വോളന്റീർസ് ലീഡര്ഷിപ് ക്യാമ്പിൽ ഒന്നാം വർഷ ലീഡർമാരായ സായൂജ് സുരേഷും സേതുലക്ഷ്മിയും പങ്കെടുത്തു. അങ്കമാലി അസീസി ശാന്തികേന്ദ്രയിൽ നടന്ന ത്രിദിന ക്യാമ്പിൽ ലീഡർമാർ അവരുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തി.