Friday, January 25, 2019

വിമുക്തി - ലഹരി വിരുദ്ധ ബോധവത്കരണം

കാവലാൾ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ആയ "വിമുക്തി"യുടെ ഭാഗമാകാൻ വോളന്റീർസിന് സാധിച്ചു. എക്സ്സൈസ് ഡിപ്പാർട്‌മെന്റുമായി സഹകരിച്ചു  ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നാടകം അവതരിപ്പിച്ചു.

Monday, January 21, 2019

നിയമസാക്ഷരത

നിയമസാക്ഷരതയുടെ ഭാഗമായി 19 ജനുവരി 2019നു

ചാവക്കാട് മുൻസിഫ്‌ കോടതിയും മജിസ്‌ട്രേറ്റ് കോടതിയും സന്ദർശിച്ചു. ചാവക്കാട് മുൻസിഫ്‌ ശ്രീ. സുരേഷ് സാറുമായി സംഭാഷണം നടത്തി .

Thursday, January 17, 2019

PAIN AND PALLIATIVE DAY CELEBRATION

ഗുരുവായൂർ ലൈഫ് കെയർ മൂവ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച് 15 ജനുവരി  2019നു PAIN AND PALLIATIVE ദിനം ആഘോഷിച്ചു. രോഗികൾക്കായി സാന്ത്വന പരിപാടികൾ  അരങേറി. മുതുവട്ടൂർ രാജ ഹോസ്പിറ്റലിലെ ചീഫ് ഡോക്ടർ സി.എസ്. വിൻസെന്റ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വോളന്റീർസ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.



Monday, January 7, 2019

ഒരുമ - സപ്തദിന സഹവാസ ക്യാമ്പ്

ശ്രീ കൃഷ്ണ HSSലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾക്കായി  സപ്തദിന സഹവാസ ക്യാമ്പ് ഡിസംബെർ 23 മുതൽ 29 വരെ കൂനംമൂച്ചി സെൻറ് തോമസ് UP സ്കൂളിൽ വെച്  നടത്തി. ക്യാമ്പിന് "ഒരുമ" എന്ന്  പേര് നൽകുകയും ചെയ്തു. ക്യാമ്പിന്റെ ഉദ്‌ഘാടനം ബഹുമാനപെട്ട മണലൂർ MLA ശ്രി. മുരളി പെരുനെല്ലി അവറുകൾ നിർവഹിച്ചു. വിദ്യാർഥികളിലെ നേതൃത്വ ഗുണവും സാഹചര്യങ്ങളോട്  പൊരുത്തപെടാൻ ഉള്ള കഴിവും വർധിപ്പിക്കാൻ ക്യാമ്പ് സഹായകമായി.2018-19 വർഷത്തെ ക്യാമ്പിന്റെ ഉദ്ദേശ്യം ജീവിത നൈപുണ്യ പരിശീലനവും ഹരിതം പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത  ബോധ്യപ്പെടുത്തുക എന്നുമായിരുന്നു . കുട നിർമ്മാണം, തുണി ബാഗ് നിർമാണം, അടുക്കളത്തോട്ടനിർമ്മാണം എന്നിവയിൽ വിദ്യാർത്ഥികൾ ആവേശോജ്വല പ്രകടനം കാഴ്ചവെച്ചു.

BLOODDONATION CAMP

തൃശൂർ ജനറൽ ഹോസ്പിറ്റലുമായി സഹകരിച് ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ  NSS വിദ്യാർത്ഥികൾ  3 ഡിസംബർ 2018ന് 35 യൂണിറ്റോളം രക്തം ശേഖരിച്ചു . 200ൽ അധികം വ്യക്തികൾ പങ്കെടുത്തു .