Thursday, July 26, 2018

പുനർജനി

ഫാ. ഡേവിസ് ചിറമേൽ മുഴുവൻ ഒന്നാം വർഷ വിദ്യാർഥികൾക്കും അവയദാന സന്ദേശം പകർന്നു നൽകി. തദവസരത്തിൽ എൻ. എസ്. എസ് ജില്ലാ കോഓർഡിനേറ്റർ ശ്രീമതി. സി.കെ.ബേബിയുടെ ആഭിമുഖ്യത്തിൽ  പി.എ.സി. അംഗം ശ്രീ. ലിന്റോ വടക്കന് 1000 അവയവദാന സമ്മതപത്രങ്ങൾ  കൈമാറി.
ചെർമൽ അച്ഛൻ അവയദാനസന്ദേശം നൽകുന്നു,



nss_guruprasad sunil


Saturday, July 21, 2018

Relief Camp at Cherppu

ചേർപ്പ് നടന്ന ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ വസ്തുക്കൾ എത്തിച്ചു.



Friday, July 6, 2018

ഞാറ്റുവേല ചന്ത

ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് വാർഷികമായി നടത്താറുള്ള ഞാറ്റുവേല ചന്തയിൽ പങ്കെടുത്തു.

Wednesday, July 4, 2018

An Intro For NSS

നവാഗതരായ മുഴുവൻ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും എൻ.എസ്.എസ് എന്ന ആശയത്തെ പറ്റി ധാരണ ഉണ്ടാകുവാനും അടുത്ത യൂണിറ്റ് രൂപീകരണത്തിന്റെ നിർദേശങ്ങൾ നൽകുവാനും എന്ന ലക്ഷയത്തോടെ ശ്രീ. ആൽബി ആന്റോ സർ അവബോധ ക്ലാസ് നൽകി. 

"Lead The Change" എന്ന വിഷയത്തിൽ അദ്ദേഹം മനോഹരമായ ഒരു ക്ലാസ് രണ്ടാം വർഷ വൊളൻറ്റിയർമാർക്കു നൽകി.


Sunday, July 1, 2018

Nature Camp: Peechi-Vazhani Reserve Forest

ജൂൺ 29,30 മെയ് 1 ദിവസങ്ങളിൽ പീച്ചി-വാഴാനി വന്യജീവി വകുപ്പിന്റെ കീഴിൽ ത്രിദിന സഹവാസ ക്യാമ്പിൽ രണ്ടാം വർഷ എൻ.എസ്.എസ് വൊളൻറ്റിയർമാർ പങ്കെടുത്തു.
        ഒന്നാം ദിനത്തിൽ ചിത്രശലഭങ്ങളെ പറ്റി മനോഹരമായ ക്ലാസ് ലഭിച്ചു. രണ്ടാം ദിനം അണക്കെട്ടും പരിസരവും കാണിച്ചുതരുകയും ചരിത്രപരമായ അറിവ് പകർന്നു നൽകുകയും ചെയ്തു. കാടുകളെ പരിചയപ്പെടുത്തുന്ന ക്ലാസ് രാത്രി ഭക്ഷണത്തിനു ശേഷം നൽകി. മൂന്നാം ദിനം കാടിന്റെ കാണാകാഴ്ചകളിലേയ്ക് വനപാലകർ കുട്ടികളെ കൂട്ടികൊണ്ടുപോയി. പാമ്പുകളെ പറ്റി കാട്ടിനുള്ളിൽ വെച്ച് ഓഫീസർ ക്ലാസ് എടുത്തു. മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ദിനങ്ങൾ സമ്മാനിച്ച ദിനങ്ങൾ കുട്ടികൾക്ക് നന്നേ ഇഷ്ടപ്പെട്ടു.