Thursday, June 27, 2019

PROGRAM OFFICER'S TRAINING

27 -28 ജൂണിൽ തൃശൂർ വിദ്യ അക്കാഡമിയിൽ വെച്ച് നടക്കുന്ന പ്രോഗ്രാം ഓഫീസർമാരുടെ ട്രെയിനിങ്ങിൽ യൂണിറ്റ് പ്രോഗ്രാം ഓഫീസർ DR. സുജ കെ വി പങ്കെടുത്തു.

വിശ്വയോഗ ദിനാചരണം

വിശ്വയോഗ ദിനാചരണത്തോടനുബന്ധിച് NSSഉം യോഗ ശാസ്ത്ര പരിഷത്തും ഒരുമിച്ച് യോഗ ദിനം ആചരിച്ചു. വോളന്റീർസ് യോഗ പ്രദർശനം കാഴ്ചവെച്ചു.

ആരോഗ്യരംഗം - രക്തദാനം

രക്തദാന ദിനത്തോടനുബന്ധിച് 63 തവണ രക്തദാനം നടത്തിയ ശ്രീ. സ്റ്റൈജു മാസ്റ്റർ രക്തദാന ബോധവത്കരണ സെമിനാർ നയിച്ചു. ഒപ്പം രക്തദാന പ്രതിജ്ഞയും എടുത്തു.


ആരോഗ്യരംഗം - കാൻസർ ബോധവത്കരണം

ഗുരുവായൂർ ജനസേവ ഫോറത്തിന്റെയും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും എറണാകുളം LAKESHORE  ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സെമിനാറും എക്സിബിഷനും ജൂൺ 16ന്  പഞ്ചാരമുക്ക് IMA ഹാളിൽ വെച്ച നടന്നു. എക്സിബിഷൻ ഒരുക്കാനും മറ്റും വോളന്റീർസ് സഹായിച്ചു.


HELP DESK

മെയ് 15 മുതൽ 31 വരെ നീണ്ടുനിന്ന +1 അഡ്മിഷനിൽ ഹെല്പ് ഡെസ്‌ക്കായി പ്രവർത്തിച്ചു.ഒപ്പം ടീച്ചേർസ് ട്രെയിനിങ്ങിനു സ്കൂളിൽ എത്തിച്ചേർന്ന അധ്യാപകർക്കു റീഫ്രഷ്മെന്റ് ഒരുക്കാനും സഹായിച്ചു.


ആരോഗ്യരംഗം

 IMA ഗുരുവായൂരും ജനസേവഫോറവും സംയുക്തമായി നടത്തിയ സൗജന്യ വൈദ്യ സഹായവും മരുന്ന് വിതരണവും നടത്തുവാൻ വോളന്റീർസ് മെയ് 5ന് സഹായിച്ചു.

VOLUNTEER HELP

ഗുരുവായൂർ ജനസേവ ഫോറം നടത്തിയ അനുമോദന ചടങ്ങിൽ വോളന്റീർസ് 30 ഏപ്രിൽ 2019ന് പങ്കെടുത്തു. NSS പ്രോഗ്രാം ഓഫീസർ Dr. സുജ ടീച്ചറെ ആദരിച്ചു. വോളന്റീർസ്.

ആരോഗ്യരംഗം

ഗുരുവായൂർ ജനസേവ ഫോറത്തിന്റെ എല്ലാ മാസവും നടത്തിവരാറുള്ള മെഡിക്കൽ ക്യാമ്പിൽ വോളന്റീർസ് ഏപ്രിൽ  4നു പങ്കെടുത്തു.