Saturday, October 27, 2018

സ്നേഹസമ്മാനം

ഗുരുവായൂർ വാർഡ് 15-ലെ അംഗനവാടി വൊളൻറ്റിയർമാർ അവധി ദിവസം സന്ദർശിച്ചു. മണിക്കൂറുകളോളം കുട്ടികളുമൊത്തു ചിലവഴിക്കുകയും അവർക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു.





Saturday, October 20, 2018

പൂന്തോട്ട നവീകരണം


ഒന്നാം വർഷ, രണ്ടാം വർഷ വൊളണ്ടീയർമാർ പൂന്തോട്ട നവീകരണത്തിനും ക്യാമ്പസ് ശുചീകരണത്തിനും വേണ്ടി പ്രവർത്തിച്ചു. 


Saturday, October 6, 2018

Survey-അടിസ്ഥാന വിവര ശേഖരണം

അടിസ്ഥാന വിവര ശേഖരണ സർവ്വേ ദത്തു ഗ്രാമത്തിൽ നടത്തപ്പെട്ടു. നൂറോളം വീടുകളിലേക്കു 15 സംഘം ആയി പോകുകയും കുടുംബാഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ പ്രദേശത്തു പൊതുവായി അഭിമുകീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ, വീട്ടിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ, അധികാരികളുടെ ശ്രദ്ധയിൽ പെടുത്തേണ്ട ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു.
 ഔദ്യോഗിക ബ്ലോഗിൽ നിന്നും ലഭിച്ച നിർദേശാനുസരണമാണ് സർവ്വേ നടത്തിയത്. ലിങ്ക് താഴെ കൊടുക്കുന്നു.



http://nssdcthrissur.blogspot.com/2018/07/blog-post.html

Thursday, October 4, 2018

Gandhi Jayanthi 2018

ബാപ്പുജിയുടെ പിറന്നാൾ ദിനത്തിൽ വൊളൻറ്റിയർമാർ ഗുരുവായൂർ KSRTC ബസ് സ്റ്റാൻഡ് ശുചീകരിക്കാൻ ഇറങ്ങി. സ്റ്റേഷൻ ഓഫീസർ ഗാന്ധി ജയന്തി സന്ദേശം പകർന്നു നൽകി. സേവന വാരത്തിന്റെ ഭാഗമായി മൂന്നാമത്തെ കൊല്ലം സ്റ്റാൻഡ് ശുചീകരണത്തിന് എത്തുമ്പോൾ, മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ വൃത്തിയായി കിടന്ന സ്റ്റാൻഡ് ജീവനക്കാരുടെ പരിശ്രമത്തിൻ്റെ ലക്ഷണം ആണെന്നും മാറുന്ന സർക്കാർ സംവിദാനത്തിൽ അഭിമാനം ഉണ്ടെന്നും പ്രോഗ്രാം ഓഫീസർ ശ്രീ. സുജ. കെ. വി പരാമർശിച്ചു.






Monday, October 1, 2018

International Day of Older Persons

ലോക വയോജന ദിനത്തിൽ വൊളൻറ്റിയർമാർ ഗുരുവായൂർ അഗതി മന്ദിരം സന്ദർശിച്ചു. നിത്യോപയോഗ വസ്തുക്കൾ ആയ സോപ്പ്, ബ്രഷ്, പേസ്റ്റ് മുതലായവയും, വൊളൻറ്റിയർമാർ തന്നെ നിർമിച്ച ചന്ദനത്തിരികളും സമ്മാനിച്ചു.
കൊച്ചുമകൾക്കുമൊത്തു പാട്ടുകൾ പാട്ടു പാടിയും ദുഃഖങ്ങളും പഴയ ഓർമകളും പങ്കുവെച്ചും ചിലവഴിച്ച നിമിഷങ്ങളിൽ സമയം മുൻപോട്ടോ പുറകോട്ടോ പോകണമെന്നറിയാതെ നിന്നു.